District News
അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാളിനോടനുബന്ധിച്ച് ഇന്ന് ഭിന്നശേഷിക്കാരുടെ ദിനമായി ആചരിക്കും. ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന സഹോദരങ്ങളെ ചേർത്തുപിടിക്കാനും അവർക്കായി പ്രാർഥിക്കാനുമായി പ്രത്യേക തിരുക്കർമങ്ങളാണ് ഇന്ന് ബസിലിക്കയിൽ ക്രമീകരിച്ചിരിക്കുന്നത്. സമൂഹത്തിന്റെ മുഖ്യധാരയിൽനിന്ന് പലപ്പോഴും മാറ്റിനിർത്തപ്പെടുന്ന ഭിന്നശേഷിക്കാർക്ക് ആത്മവിശ്വാസവും സാന്ത്വനവും പകരുക എന്ന ലക്ഷ്യത്തോടെയാണ് തിരുനാൾ ആഘോഷങ്ങൾക്കിടെ ഈ ദിനം മാറ്റിവച്ചിരിക്കുന്നത്.
ഇന്നു പുലർച്ചെ 5.30ന് ആഘോഷമായ ദിവ്യബലി- ഫാ. യേശുദാസ് അറയ്ക്കൽ 6.45ന് പ്രഭാത പ്രാർഥന, ആഘോഷമായ ദിവ്യബലി- ഫാ. തോമസ് ചുള്ളിക്കൽ. വചനപ്രഘോഷണം- ഫാ. ആൻസൻ സേവ്യർ അറുകൂലശേരി. സെന്റ് ജോസഫ് ഫ്രണ്ട്സ് അർത്തുങ്കൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ഒമ്പതിന് ആഘോഷമായ ദിവ്യബലി-മോൺ. മാത്യു നൊറോണ, ഫാ.ഗാസ്പര് കോയില്പ്പറമ്പില്, ഫാ. ബര്ണാഡ് പണിക്കവീട്ടില്, ഫാ.അലോഷ്യസ് ബെന്സിഗര്, ഫാ. സെബാസ്റ്റ്യന് കടപ്പുറത്തുവീട്ടില്. വചനപ്രഘോഷണം- ഫാ.ബേർളി വേലിയകം. 11ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി. കൊച്ചി രൂപത മെത്രാൻ ഡോ. ആന്റണി കാട്ടിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കും.
വചനപ്രഘോഷണം- ഫാ.യേശുദാസ് തോട്ടുങ്കൽ ഒസിഡി. അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തില് ശുശ്രൂഷാ ക്രമീകരണങ്ങൾ നിർവഹിക്കും. വൈകുന്നേരം മൂന്നിന് ആഘോഷമായ ദിവ്യബലി- ഫാ.ജോർജ് കിഴക്കേവീട്ടില്. വചനപ്രഘോഷണം-ഫാ. സെബാസ്റ്റ്യന് മില്ട്ടന് കളപ്പുരയ്ക്കല്. അഞ്ചിന് ജപമാല, നൊവേന, ലിറ്റനി.
ആറിന് ആഘോഷമായ ദിവ്യബലി- ഫാ. ജോസഫ് പഴമ്പാശേരിൽ. വചനപ്രഘോഷണം-ഫാ.സ്റ്റാന്ലി പയസ് കാട്ടുങ്കല്ത്തയ്യില്. ആലപ്പുഴ സാന്ത്വൻ സ്പെഷ്യൽ സ്കൂൾ ശുശ്രൂഷകളിൽ പങ്കുചേരും. രാത്രി എട്ടിന് തമിഴ് ഭാഷയില് ആഘോഷമായ ദിവ്യബലി- ഫാ.മൈക്കിൾ അഗസ്റ്റിൻ. ഒമ്പതിന് ആഘോഷമായ ദിവ്യബലി, വചനപ്രഘോഷണം-ഫാ.ജോയി പഴമ്പാശ്ശേരില്. പത്തിന് ആഘോഷമായ ദിവ്യബലി, വചനപ്രഘോഷണം-ഫാ.ആന്റണി അറയ്ക്കല്.
International
കുവൈറ്റ്: കുവൈറ്റിലെ അഹ്മദിയിലുള്ള ഔവർ ലേഡി ഓഫ് അറേബ്യ പള്ളി നാളെ മൈനർ ബസിലിക്കയായി ഉയർത്തും. പ്രാദേശികസമയം രാവിലെ പത്തിനു നടക്കുന്ന തിരുക്കർമങ്ങളുടെ മധ്യേ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ പ്രഖ്യാപനം നടത്തും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.
ചടങ്ങിൽ പങ്കെടുക്കുന്നതിനായി കർദിനാൾ പിയെത്രോ പരോളിൻ ഇന്നലെ കുവൈറ്റിലെത്തി. ത്രിദിനസന്ദർശനത്തിനിടെ കുവൈറ്റ് ഭരണാധികാരികളുമായും പ്രാദേശിക സഭാസമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കുവൈറ്റ് സിറ്റിയിലെ ഹോളി ഫാമിലി കോ-കത്തീഡ്രലിലാണ് കത്തോലിക്കാസമൂഹവുമായി കൂടിക്കാഴ്ച നടത്തുക.
അറേബ്യൻ ഉപദ്വീപിൽ ഇതാദ്യമായാണ് ഒരു പള്ളിക്ക് മൈനർ ബസിലിക്ക പദവി ലഭിക്കുന്നത്. ചരിത്രപരവും ആധ്യാത്മികപരവും അജപാലനപരവുമായ പ്രത്യേകതകൾ പരിഗണിച്ച് കഴിഞ്ഞ വർഷം ജൂൺ 28നാണ് ലെയോ പതിനാലാമൻ മാർപാപ്പ പള്ളിയെ മൈനർ ബസിലിക്കയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ബഹറിൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് നോർത്തേൺ അറേബ്യ വികാരിയത്ത്. ബിഷപ് ആൽദോ ബെറാർഡി ഒഎസ്എസ്ടിയാണ് ഇപ്പോഴത്തെ അപ്പസ്തോലിക് വികാരി.
1948 ഡിസംബർ എട്ടിന് പരിശുദ്ധ കന്യാമറിയത്തിന്റെ നാമധേയത്തിൽ ചെറിയ ചാപ്പലായാണ് ഔർ ലേഡി ഓഫ് അറേബ്യ പള്ളിയുടെ ഉത്ഭവം. കർമലീത്താ വൈദികരുടെ നേതൃത്വത്തിലാണ് ഇതു നിർമിച്ചത്. വർധിച്ചുവരുന്ന പ്രവാസി കത്തോലിക്കരുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 1957ൽ കുവൈറ്റ് ഓയിൽ കമ്പനിയാണ് ഇപ്പോഴത്തെ പള്ളി നിർമിച്ചത്.
അറേബ്യൻ ഉപദ്വീപിലെ രണ്ട് അപ്പസ്തോലിക് വികാരിയത്തുകളെയും ഉൾപ്പെടുത്തി ഔർ ലേഡി ഓഫ് അറേബ്യയെ പിന്നീട് ഗൾഫിന്റെ പ്രധാന പള്ളിയായി പ്രഖ്യാപിച്ചു. പതിറ്റാണ്ടുകളായി കുവൈറ്റിലും ഗൾഫിലുടനീളവുമുള്ള കത്തോലിക്കർക്ക് ഈ പള്ളി ഒരു ആത്മീയഭവനമായും ഐക്യത്തിന്റെ പ്രതീകമായും മാറി. 1949ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ ആശീർവദിച്ച കർമലമാതാവിന്റെ തിരുസ്വരൂപമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
International
ബാർസലോണ: സ്പെയിനിലെ ബാർസലോണ നഗരത്തിൽ ഒന്നര നൂറ്റാണ്ടായി നിർമാണം പുരോഗമിക്കുന്ന തിരുക്കുടുംബ ബസിലിക്ക ലോകത്തിലെ ഏറ്റവും ഉയരമുള്ള പള്ളി എന്ന ബഹുമതി സ്വന്തമാക്കി.
ബസിലിക്കയിലെ ‘ടവർ ഓഫ് ജീസസ് ക്രൈസ്റ്റ്’ എന്ന മുഖ്യ ഗോപുരത്തിൽ കുരിശിന്റെ ഒരു ഭാഗം ഘടിപ്പിച്ചതോടെ ഉയരം 162.91 മീറ്ററായി.
ജർമനിയിലെ ഉൽമ് മിൻസ്റ്റർ എന്ന പ്രൊട്ടസ്റ്റന്റ് പള്ളി 1890 മുതൽ കൈവശംവച്ച 161.53 മീറ്ററിന്റെ റിക്കാർഡാണു മറികടന്നത്. മുഖ്യ ഗോപുരത്തിൽ കുരിശ് മുഴുവനായി ഘടിപ്പിച്ചുകഴിയുന്പോൾ തിരുക്കുടുംബ ബസിലിക്കയുടെ ഉയരം 172 മീറ്റർ ആകും.
വിശ്വപ്രസിദ്ധ സ്പാനിഷ് വാസ്തുശില്പി ആന്റണി ഗൗഡി രൂപകല്പന ചെയ്ത തിരുക്കുടുംബ ദേവാലയത്തിന്റെ നിർമാണം 1882ൽ തുടങ്ങിയതാണ്. യുനെസ്കോയുടെ പൈതൃക പട്ടിയിൽ ഉൾപ്പെട്ട ഈ ഭീമൻപള്ളിയിൽ 18 ഗോപുരങ്ങളാണുള്ളത്.
1926ൽ ഗൗഡി മരിക്കുന്പോൾ ഒരു ഗോപുരം മാത്രമാണ് പൂർത്തിയായിരുന്നത്. പലവിധ കാരണങ്ങളാൽ പള്ളിയുടെ നിർമാണപ്രവർത്തനങ്ങൾ നീളുകയായിരുന്നു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഔവർ ലേഡി ഓഫ് അറേബ്യ (അറേബ്യയുടെ നാഥയായ മറിയം) പള്ളിയെ ബസിലിക്കാ പദവിയിലേക്ക് ഉയർത്തി. ഗൾഫിൽ ഈ പദവി ലഭ്യമായ ആദ്യ കത്തോലിക്കാ ദേവാലയമാണിതെന്ന് ബിഷപ് അൽദോ ബെറാർദി പറഞ്ഞു.
1948ൽ കർമലീത്തക്കാരാണ് ഔവർ ലേഡി ഓഫ് അറേബ്യ പള്ളി സ്ഥാപിച്ചത്. രണ്ടു വർഷം മുന്പ് പള്ളിയുടെ 75-ാം വാർഷികം ആഘോഷിച്ചു.
സൗദി അറേബ്യ, ബഹറിൻ, ഖത്തർ, കുവൈറ്റ് എന്നിവ ഉൾപ്പെടുന്ന നോർത്തേണ് വികാരിയാത്തിൽ 20 ലക്ഷം കത്തോലിക്കരുണ്ട്. സതേണ് വികാരിയാത്തിൽ പത്തു ലക്ഷവും.